Monday, August 22, 2016

Recruitment of Nurses to ireland

കൊച്ചി: ഇന്ത്യൻ നേഴ്സുമാരെ കൂട്ടത്തോടെ കൊണ്ടുപോകാൻ അയർലന്റിൽ നിന്നും റിക്രൂട്ട്മെന്റ് സംഘം വരുന്നു. ഇടനിലക്കാരില്ലാതെ ഫ്രീ ആയി അയർലന്റിലെത്താം. സപ്റ്റംബർ 15,16,17 തിയതികളിൽ കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നടക്കുന്ന ഇന്റർവ്യൂവിൽ നിശ്ചിത യോഗ്യതയുള്ള ആർക്കും പങ്കെടുക്കാം. ഇടനിലക്കാർ ഉണ്ടാകില്ല. 10 മുതൽ 15ലക്ഷം വരെ തുക വേണ്ടിവരുന്ന റിക്രൂട്ട്മെന്റുകളാണിപ്പോൾ സൗജന്യമായി ലഭിക്കുന്നത്. മലയാളികളായ നേഴ്സുമാർക്കും ഇതൊരു സുവർണ്ണാവസരമായിരിക്കും.ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട എയര്‍ ടിക്കറ്റ്, ഗാര്‍ഡ ( irish police)രജിസ്‌ട്രേഷന്‍(ഐറീഷ് ഇമിഗ്രേഷന്‍)ഫീസ്,ഐറീഷ് നഴ്‌സിംഗ് കൌണ്‍സില്‍ രജിസ്‌ട്രേഷന്‍ ഫീസ്,എന്നിവ എന്‍ എച്ച് ഐ അനുവദിക്കും.3000 ത്തോളം ഒഴിവുകളാണ്‌ നിലവിൽ അയർലന്റിലെ പൊതു മേഖലയിൽ റിക്രൂട്ട് ചെയ്യാൻ പദ്ധതി. ഇത് ഇന്ത്യയിൽ നിന്നും തന്നെ ആകണമെന്നില്ല.
അയർലന്റ് സർക്കാരിനു കീഴിലുള്ള ആശുപത്രികളിലേക്കാണ്‌ നിയമനം. എന്‍ എച്ച് ഐ (അയർലന്റ് ആരോഗ്യ വകുപ്പ്) ആണ്‌ റിക്രൂട്ട്മെന്റുകൾ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യാതൊരു പണ ചിലവും ഇല്ലാതെ അയർലന്റിലെത്താം. ആദ്യ കാലത്തേ താമസവും സൗജന്യമായി നല്കും.
സപ്റ്റംബർ 15ന്‌ ദില്ലിയിലും (മധുരാ ഹോട്ടല്‍,ന്യൂ ഫ്രണ്ട്‌സ് കോളനി 16ന്‌ മുബൈയിലും (ഹോട്ടല്‍ ദി ലീല,അന്ധേരി ,മുംബൈ)17 ന്‌ കൊച്ചിയിലും (ഹോളി ഡേ ഇന്‍ ഹോട്ടല്‍,ബൈപ്പാസ്,എറണാകുളം) ആയിരിക്കും റി�‍ൂക്രൂട്ട് മെന്റുകൾ നടക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ഥികള്‍ക്ക് നഴ്‌സിംഗ് അഡാപ്‌റ്റേഷന് വേണ്ട ക്രമീകരണങ്ങളും പരിശീലനത്തിനുള്ള സൗകര്യങ്ങളും എന്‍ എച്ച് ഐ നേരിട്ടൊരുക്കും .ഇക്കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ വേതനവും ലഭിക്കും.അയര്‍ലണ്ടില്‍ പ്രവേശന വിസ ലഭിക്കാനുള്ള എറ്റിപ്പിക്കല്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷാ ഫീസും എന്‍ എച്ച് ഐ അനുവദിക്കുമെന്നത് മറ്റൊരു ആകര്‍ഷണമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അദോപ്റ്റേഷൻ സമയത്തും ശംബളവും സൗജന്യ താമസവും നല്കും. ബി എസ് സി / അഥവാ ഡിപ്ലോമ നഴ്‌സിംഗ് പാസായവരും,ലിസണിംഗിനും,റീഡിംഗിനും 6.5 വീതവും സ്പീക്കിംഗിനും റൈറ്റിംഗിനും 7 മാര്‍ക്ക് വീതവും നേടി ആകെ 7 ബാന്‍ഡ് സ്‌കോര്‍ ലഭിച്ച് ഐ ഇ എല്‍ ടി എസ് പാസായവരുമായ നഴ്‌സുമാര്‍ക്ക് ഇന്റര്‍വ്യൂവിനും ,നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷനും ശേഷം അയര്‍ലണ്ടില്‍ നഴ്‌സാവാന്‍ അര്‍ഹതയുണ്ട്.
അയർലന്റിൽ നിലവിൽ ഒരു മണിക്കൂറിനു 21 യൂറോ വരെ മണിക്കൂറിൽ നേഴ്സുമാർക്ക് വേതനം നിലവിൽ ഉണ്ട്. അതായത് 1500 രൂപ. രാത്രി ഡ്യൂട്ടിക്ക് 30% വരെ കൂടുതലും, അധിക മണിക്കൂരുകൾക്ക് 50 മുതൽ 75% വരെ അധികവും മേൽ സൂചിപ്പിച്ച തുകയ്ക്ക് പുറമേ ലഭിക്കും.ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന പ്രവാസി നഴ്സുമാർക്കും അയർലന്റിൽ എത്താൻ ഉള്ള സുവർണ്ണ അവസരാമയിരിക്കും ഇത്. 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇത്ര വലിയ ഒരു റിക്രൂട്ട്മെന്റ് അയർലന്റ് ആരോഗ്യ വകുപ്പ് എച്.എസ്.ഇ നടത്തുന്നത് ഇതാദ്യമാണ്‌

bb

Popular Posts

gg

BSc nurse,ANM, gnm,post bsc nurse Healthcare dubai ECHS Jobs GNM CCU Nurse female nurse Hospital Nurse staff nursevacancy male nurse Hospital Nursing nurses job vacancy in baharin Registerd Nurse Nursing Jobs in Kerala icu nurse Dialysis Nurse Nursing Medical and Hospitals nurses vacancy qatar kuwait Saudi nurses job in india nurses job vacancy in oman job MedicalMSc OT Nurse Nursing Supervisor in Saudi
www.nursesvacancy.com